നീലേശ്വരം: കത്തുന്ന വേനലിൽ നീലേശ്വരത്ത് വാഹനപരിശോധന നടത്തുന്ന െപാലീസ് ഉദ്യോഗസ്ഥർക്ക് ഇളനീർ നൽകി മാതൃകയായി യുവാവ്. നീലേശ്വരം നഗരത്തിൽ താമസിക്കുന്ന ആധാരം എഴുത്തുകാരനായ വി.വി. ശിവദാസനാണ് ഈ സദ്പ്രവൃത്തി ചെയ്യുന്നത്.
ശിവദാസൻ പാട്ടത്തിനെടുത്ത പറമ്പിലെ തെങ്ങിൽനിന്ന് സ്വന്തം വാഹനത്തിൽ കൊണ്ടുവന്നാണ് ഇളനീർ സൗജന്യമായി കൊടുക്കുന്നത്. ഒരു ദിവസം 30ഓളം ഇളനീർ ഇതിനായി വേണ്ടിവരും. ഹൈവേ ജങ്ഷൻ, കോൺവൻറ് ജങ്ഷൻ, അലിങ്കീഴിൽ, ചായ്യോം ബസാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും വാഹന പരിശോധന നടത്തുന്ന പൊലീസുകാർക്ക് ക്ഷീണം അകറ്റാൻ ഇളനീർ സഹായിക്കുന്നു.
ഒരു ഇളനീരിന് കടയിൽ 40 രൂപയാണ് ഈടാക്കുന്നതെങ്കിൽ ശിവദാസൻ എല്ലാ ദിവസവും സൗജന്യമായാണ് എത്തിച്ചുനൽകുന്നത്. ലോക്ഡൗൺ കഴിയുംവരെ പൊലീസുകാർക്ക് ഇതുപോലെ ഇളനീർ നൽകുമെന്ന് ശിവദാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.