സൈ​ഫു​ദ്ദീ​നും സു​ഭാ​ഷും

മികച്ച പൊലീസ് ഓഫിസർമാരായി സുഭാഷും സൈഫുദ്ദീനും

നീലേശ്വരം: മികച്ച സേവനപ്രവർത്തനങ്ങൾക്ക് രാജ്യാന്തര അംഗീകാരം നേടി പൊലീസ് ഓഫിസർമാരായ സുഭാഷും സൈഫുദ്ദീനും. കാസർകോട് ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഇ.കെ. സുഭാഷും എ.എസ്.ഐ എം.ടി.പി. സൈഫുദ്ദീനുമാണ് അവാർഡ് ലഭിച്ചത്.

സിറ്റിസൺസ് ഗ്രാറ്റിറ്റ്യൂഡ് ടു ഗാലിയൻ വാരിയർസ് അവാർഡാണ് ഇവർക്ക് ലഭിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. നാലു വർഷം മുമ്പ് കടലിൽ മത്സ്യബന്ധനത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ സംഘത്തെ രക്ഷിച്ചതിനാണ് സുഭാഷിനെ അവാർഡിന് അർഹനാക്കിയത്.

2019ൽ മത്സ്യബന്ധനത്തിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികൾ സഞ്ചരിച്ച ബോട്ടിൽ ഭക്ഷ്യവിഷബാധയേറ്റതറിഞ്ഞ് സുഭാഷിന്റെ നേതൃത്വത്തിൽ കാസർകോട് തളങ്കരയിൽനിന്ന് ആഴക്കടലിൽ ചെന്ന് എട്ടുപേരുടെ ജീവനാണ് രക്ഷിച്ചത്. ഇതിന് 2021ൽ ഡി.ജി.പിയുടെ മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

സുഭാഷ് നീലേശ്വരം ചായ്യോം സ്വദേശിയാണ്. 2004ൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കാസർകോട് സ്വദേശിയായ ശരത് ലാലിനെ വധിക്കാൻ എത്തിയ സംഘത്തെ വിരട്ടിയോടിക്കുകയും കൂടാതെ അയ്യായിരത്തോളം കുട്ടികളെ നീന്തൽ പരിശീലനത്തിന് വിധേയമാക്കിയതിനും കോവിഡ് കാലത്ത് ജില്ലകളിൽനിന്ന് ലഭിക്കാത്ത മരുന്നുകൾ എത്തിച്ചു നൽകിയതിനുമാണ് സൈഫുദ്ദീനെ അംഗീകാരം തേടിയെത്തിയത്.

കടലിൽ അപകടത്തിൽപെട്ട നിരവധി മത്സ്യത്തൊഴിലാളികള രക്ഷപ്പെടുത്തുന്നതിനും സൈഫുദ്ദീന്റെ കഴിവിനും കൂടിയാണ് ഈ അംഗീകാരം.

2008ൽ വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും കോസ്റ്റൽ പൊലീസ് എ.ഡി.ജി.പിയുടെ പുരസ്കാരവും അടക്കം ഒട്ടേറെ അംഗീകാരങ്ങൾ സൈഫുദ്ദീന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന-ദേശീയ-അന്തർദേശീയ നീന്തൽമത്സരങ്ങളിൽ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

നീലേശ്വരം കണിച്ചിറ സ്വദേശിയാണ് സൈഫുദ്ദീൻ. ഉത്തർപ്രദേശിലെ ഗാസിയബാദിൽ നടന്ന ചടങ്ങിൽ സുഭാഷും സൈഫുദ്ദീനും പുരസ്കാരം ഏറ്റുവാങ്ങി.

Tags:    
News Summary - Subhash and Saifuddin are the best police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.