നീലേശ്വരം: നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോട്ടപ്പുറം- അച്ചാംതുരുത്തി പാലത്തിെന്റ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്ന് യാത്രാദുരിതം. പാലം ആരംഭിക്കുന്നതിെന്റ കോട്ടപ്പുറം ഭാഗത്തുള്ള മെക്കാഡം റോഡാണ് തകർന്ന് പാതാളക്കുഴി പോലെയായിട്ടുള്ളത്.
കരിങ്കൽ ചീളുകൾ റോഡിൽ കിടക്കുന്നതുമൂലം ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്ന സംഭവങ്ങളുണ്ടായി. 2018 മാർച്ച് 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്തത്. ദേശീയപാതക്ക് സമാന്തരമായി നീലേശ്വരം മുതൽ പയ്യന്നൂർ വരെ ഈ പാലത്തിൽ കൂടി എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
രാപ്പകലില്ലാതെ കോട്ടപ്പുറം പാലത്തിലൂടെ വാഹനങ്ങളുടെ സഞ്ചാരം വർധിച്ചിട്ടുണ്ട്. ചെറുവത്തൂർ തുറമുഖം, വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പുറം ഹൗസ് ബോട്ട് കേന്ദ്രം, വലിയപറമ്പ് തുടങ്ങി വിനോദ സഞ്ചാര സ്ഥലങ്ങളോടൊപ്പം ചെറുവത്തൂർ മടക്കര പടന്ന ഭാഗങ്ങളിലുള്ളവർക്ക് നീലേശ്വരം കാഞ്ഞങ്ങാടും കാസർകോട് ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണ് തകർന്നുകിടക്കുന്നത്.
ദേശീയപാതയിലെ പൊലീസ്, ജി.എസ്.ടി, ആർ .ടി.ഒ പരിശോധനകളിൽ നിന്ന് രക്ഷപെടുവാൻ അമിതഭാരം കയറ്റിപ്പോകുന്ന ചരക്ക് വണ്ടികളും ഈ വഴിയിൽ സഞ്ചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.