നീലേശ്വരം: ജില്ല സ്‌കൂള്‍ കലോത്സവം നവംബർ 29 മുതൽ ഡിസംബർ മൂന്നുവരെ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്‌കൂളിലെ മൂന്നു വേദികളും സമീപത്തെ പെരിങ്ങാര ദുര്‍ഗാപരമേശ്വരി ക്ഷേത്ര ഓഡിറ്റോറിയം, ചായ്യോത്ത് മദര്‍ അലക്‌സിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ വേദിയൊരുക്കാനാണ് ആലോചിക്കുന്നത്.
സംഘാടക സമിതി യോഗം ചായ്യോത്ത് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, നീലേശ്വരം സി.ഐ കെ.പി. ശ്രീഹരി, കാഞ്ഞങ്ങാട് ഡി.ഇ.ഒ എം. സുരേഷ് കുമാർ, സ്കൂൾ പ്രധാനാധ്യാപകൻ എൻ. അജയകുമാർ, ഡി.ഡി.ഇ ഇൻചാർജ് ബി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികൾ: ഇ. ചന്ദ്രശേഖരൻ (ചെയർ.), ബേബി ബാലകൃഷ്ണൻ (വർക്കിങ് ചെയർ.), ഡി.ഡി.ഇ ഇൻചാർജ് ബി. സുരേന്ദ്രൻ (ജന. കൺ.), കാഞ്ഞങ്ങാട് ഡി.ഇ.ഒ എം. സുരേഷ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.