നീലേശ്വരം: വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. പേരോൽ വട്ടപൊയിലിലെ ജനാർദനെൻറ ഭാര്യ മിനിയാണ് (24) വെള്ളിയാഴ്ച രാവിലെ വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണത്.
കപ്പിയിൽ കുരുങ്ങിയ കയർ കിണറിെൻറ ആൾമറയുടെ മുകളിൽ കയറി കയർ നിവർത്താൻ ശ്രമിക്കുനതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. 16 കോൽ ആഴമുള്ള കിണറായതിനാൽ നാട്ടുകാർക്ക് രക്ഷപ്പെടുത്താൻ സാധിച്ചില്ല.
കാഞ്ഞങ്ങാട് അഗ്നിരക്ഷസേന ഓഫിസർ ബാബുരാജിെൻറ നേതൃത്വത്തിലാണ് യുവതിയെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയത്. വീഴ്ചയിൽ കൈക്ക് പരിക്കേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.