നീലേശ്വരം: കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, ഇക്കോ ഷോപ്പിന്റെ സഹകരണത്തോടെ മാർക്കറ്റ് ജങ്ഷനിൽ നീലേശ്വരം കൃഷിവകുപ്പ് ആരംഭിച്ച നാടൻ അരിക്കട കാടുമൂടിക്കിടക്കുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പ് തുടങ്ങിയപ്പോൾ കുത്തരി വാങ്ങാൻ ആളുകൾ എത്തിയിരുന്നു.
ഓരോ മാസവും നഗരസഭ പരിധിയിലെ വിവിധ പാടശേഖര സമിതിക്കായിരുന്നു വിൽപനച്ചുമതല നൽകിയത്. എന്നാൽ ആറു മാസം കഴിഞ്ഞപ്പോൾതന്നെ അരിലഭ്യത കുറവിൽ വിൽപന നടത്താൻ പറ്റാത്ത അവസ്ഥയായി. പിന്നീട് പാടശേഖര സമിതി ക്രമേണ അരിക്കട തുറക്കാത്ത അവസ്ഥയായി.
നെല്ല് പുഴുങ്ങി ഉണക്കി യഥാസമയത്ത് പാടശേഖര സമിതിക്ക് എത്തിക്കാൻ കഴിയാത്തതും ജീവനക്കാരുടെ കൂലി കൊടുക്കാൻ കഴിയാത്ത അവസ്ഥയും വന്നപ്പോൾ നാടൻ അരിക്കടക്ക് പൂട്ട് ഇടേണ്ടി വന്നു. ഇതോടെ നാടൻ കുത്തരിയെ പ്രോത്സാഹിപ്പിക്കുവാൻ കൃഷിവകുപ്പ് ആരംഭിച്ച അരിക്കടയുടെ പലകകൾ ചിതലരിക്കുകയും ഇപ്പോൾ കാടുമൂടിയ അവസ്ഥയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.