നീലേശ്വരം: നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി അഞ്ച് ഓട്ടോകൾ തകര്‍ത്തു. ഡ്രൈവര്‍മാരും വിദ്യാര്‍ഥികളും രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 9.30 ഓടെ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് വന്‍ ദുരന്തം ഒഴിവായത്.
ചായ്യോത്തുനിന്ന് മൂന്ന റോഡിലേക്ക് പോകുന്ന റോഡിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് അപകടം ഉണ്ടായത്. മൂന്ന് റോഡ് ഭാഗത്തുനിന്നും വന്ന വാഗണര്‍ കാറാണ് നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി പി. ദിനേശന്, കെ. രാജു, കെ.പി. അനില്‍, രഞ്ജിത്ത്, രതീഷ് എന്നിവരുടെ ഓട്ടോറിക്ഷകൾക്ക് കേടുപാട് സംഭവിച്ചത്. ഇതില്‍ നാല് ഓട്ടോറിക്ഷകളുടെയും കാറിന്റെയും മുന്‍ഭാഗം പാടെ തകര്‍ന്നു.
നിരവധി വിദ്യാര്‍ഥികള്‍ സാധാരണ ഈ സമയത്ത് റോഡിലും പരിസരങ്ങളിലും ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, അപകടം നടക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പാണ് വിദ്യാര്‍ഥികള്‍ റോഡില്‍നിന്നും പരിസരത്തുനിന്ന് മാറിയത്. ഡ്രൈവര്‍മാര്‍ റിക്ഷക്ക് പുറത്താണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോറിക്ഷ തൊട്ടടുത്ത കടവരാന്തയിലേക്ക് മറിഞ്ഞു. കട തുറക്കാത്തതുകൊണ്ടും വന്‍ദുരന്തമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.