അഴിത്തലയിൽ നഗരസഭ നിർമിച്ച പൊതുശൗചാലയം

അഴിത്തല ടൂറിസം കേന്ദ്രത്തിലെ പൊതുശൗചാലയം ഉപയോഗശൂന്യമായി

നീലേശ്വരം: അഴിത്തല ടൂറിസം കേന്ദ്രത്തിൽ നിർമിച്ച പൊതുശൗചാലയം ഉപയോഗശൂന്യമായി. അഴിത്തലയിൽ നഗരസഭ സഞ്ചാരികൾക്കായി നിർമിച്ച ശൗചാലയമാണ് പരിചരണമില്ലാതെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായത്. ദിവസവും ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് ഉപയോഗിക്കാനാണ് റോഡരികിൽ ശൗചാലയം നഗരസഭ നിർമിച്ചത്.

ടൂറിസം കേന്ദ്രമായിട്ടും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാത്ത നഗരസഭക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് ഇത് നിർമിച്ചത്. നിർമാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്തതിൽ വീണ്ടും പ്രതിഷേധം ഉയർന്നപ്പോഴാണ് നഗരസഭ പിന്നീട് തുറന്നു കൊടുത്തത്.

ശുചിമുറി നടത്തിപ്പിനായി നഗരസഭ ലേലത്തിന് ഒരുങ്ങിയപ്പോൾ ആരും ഏറ്റെടുത്ത് നടത്തുവാൻ മുന്നോട്ടു വന്നില്ല. ഒടുവിൽ ഒരു വർഷത്തേക്ക് 3000 രൂപക്ക് അഴിത്തലയിലുള്ള വ്യക്തി മുന്നോട്ടു വരുകയായിരുന്നു.

കരാർ ഏറ്റെടുത്തയാളുടെ ജോലിക്കാരൻ വാഹനാപകടത്തിൽപെട്ടതോടെ ശുചീകരണം നടക്കാതെയായി. ആവശ്യത്തിന് വെള്ളവും ലഭിക്കാത്ത അവസ്ഥയാണ്.

Tags:    
News Summary - The public toilet at the Azhithala tourism center has become unusable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.