നീലേശ്വരം: കാസർകോട് റവന്യൂ ജില്ല കലോത്സവത്തിന് ചായ്യോത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ തിങ്കളാഴ്ച തിരിതെളിയുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. നവംബർ 28 മുതൽ ഡിസംബര്‍ രണ്ടു വരെയാണ് കലോത്സവം നടക്കുന്നത്.
സ്‌റ്റേജിതര മത്സരങ്ങള്‍ 28, 29ന് നടക്കും. 309 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.12 വേദികളിലായിട്ടാണ് പരിപാടികൾ നടക്കുന്നത്.
വേദി-ഒന്ന്: തേജസ്വനി, വേദി-രണ്ട്: കലാവേദി-പയസ്വനി, വേദി-മൂന്ന്: കലാവേദി റോഡ് നിള, വേദി നാല്: ബസ് സ്‌റ്റോപ്പ് കിഴക്ക് വശം-കബനി, വേദി-അഞ്ച്: ബസ് സ്റ്റോപ്പ് പിറകുവശം-പെരിയാര്‍, വേദി ആറ്: പെരിങ്ങാര അമ്പലം ഗ്രൗണ്ട്-പമ്പ, വേദി ഏഴ്: ബാങ്കിന് പടിഞ്ഞാറ്‍-ഭവാനി, വേദി എട്ട്: വായനശാലയ്ക്ക് സമീപം- നെയ്യാര്‍, വേദി ഒമ്പത്: മദ്രസ ഹാള്‍-ചാലിയാര്‍, വേദി 10: പെരിങ്ങര അമ്പലം സ്‌റ്റേജ്-മണിമലയാര്‍, വേദി11: തംബുരു ഓഡിറ്റോറിയം-പമ്പാര്‍, വേദി12: ഇന്‍സ്പയര്‍ ഹാള്‍-ചൈത്രവാഹിനി എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.
നവംബർ 29ന് 2.30ന് നരിമാളത്ത് നിന്നും കലവറ ഘോഷയാത്രയും വൈകുന്നേരം മൂന്നിന് വിളംബര ഘോഷയാത്രയും നടക്കും.29ന് വൈകുന്നേം നാലിന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും.
ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് സമാപന സമ്മേളനം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ക്കോവില്‍ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 16 അംഗ സബ് കമ്മിറ്റികള്‍ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
തെക്കില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പതിനഞ്ചായിരം പേര്‍ക്ക് മേളയിൽ ഭക്ഷണം നല്‍കും. വാർത്ത സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ഡി.ഡി.ഇ സി.കെ. വാസു, ചായോത്ത് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. രവീന്ദ്രന്‍, ഹെഡ് മാസ്റ്റര്‍ എന്‍. അജയകുമാര്‍, പി.ടി.എ. പ്രസിഡന്റ് കെ.വി. ഭരതന്‍, പഞ്ചായത്ത് മെംബര്‍ കെ. ഭുവനേഷ്, വി. ശ്രീജിത്ത്, എ. അജയന്‍, ടി. വിഷ്ണു നമ്പുതിരി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.