പ്രതി കൃ​ഷ്ണദാസ്

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ

നീലേശ്വരം: യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. തൈക്കടപ്പുറം കണിച്ചിറ ഹൗസില്‍ മണിയുടെ മകന്‍ പി. മഹേഷിനെ (36) വധിക്കാന്‍ ശ്രമിച്ച കേസിൽ രണ്ടാം പ്രതി കടിഞ്ഞിമൂല പുറത്തേക്കെയിലെ കൃഷ്ണദാസിനെയാണ് എസ്.ഐ പി. രാജീവനും സംഘവും അറസ്റ്റ് ചെയ്തത്.

തിരുവോണദിവസം പുലര്‍ച്ച ഒന്നരയോടെ ദേശീയപാതയില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ പെട്രോള്‍പമ്പിനു സമീപമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മഹേഷിനു നേരെ ആക്രമണമുണ്ടായത്. കാറില്‍ വന്ന സംഘം മഹേഷിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി വടിവാള്‍കൊണ്ട് വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.

കേസിൽ ഒന്നാം പ്രതി കണിച്ചിറയിലെ രാജേഷിനെ അന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു. കേസിൽ ആകെ നാലു പ്രതികളാണുള്ളത്.മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Tags:    
News Summary - The second accused was arrested in the case of trying to kill the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.