നീലേശ്വരം: നഗരസഭയിലെ 29ാം വാർഡിൽ സ്ഥിതിചെയ്യുന്ന തൈക്കടപ്പുറം സൂനാമി നഗറിലെ വീടുകൾ നാശത്തിന്റെ വക്കിൽ. തൈക്കടപ്പുത്ത് കടൽതീരത്ത് താമസിക്കുകയായിരുന്ന കുടുംബങ്ങളെ കടലാക്രമണ ഭീഷണി നേരിട്ടതുമൂലം പുനരധിവാസം എന്നനിലയിലാണ് സൂനാമി നഗർ രൂപവത്കരിച്ച് വീട് നിർമിച്ച് താമസിപ്പിച്ചത്.
എന്നാൽ, സൂനാമി നഗറിലെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം അനുവദിക്കാത്തതുമൂലം സർക്കാർ ആനുകൂല്യം കിട്ടാത്ത സ്ഥിതിയാണ്. ഇവിടെ താമസിക്കുന്ന 17 കുടുംബങ്ങളിൽ 11 കുടുംബങ്ങൾക്കാണ് പട്ടയമുള്ളത്. ആറ് കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിച്ചില്ല. പട്ടയമില്ലാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രയാസം നേരിടുന്നു.
15 വർഷത്തിലധികമായി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. അതുകൊണ്ടുതന്നെ കാലപ്പഴക്കംമൂലം വീടുകൾ അപകടഭീഷണി നേരിടുകയാണ്. തൈക്കടപ്പുറം സൂനാമി നഗറിലെ കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ കെ.വി. ശശികുമാർ നീലേശ്വരം വില്ലേജ് അദാലത്തിൽ കലക്ടർ കെ. ഇമ്പശേഖറിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.