സം​സ്ഥാ​ന വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും മി​ക്സ​ഡ് വി​ഭാഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും

നേ​ടി​യ ജി​ല്ല ടീ​മം​ഗ​ങ്ങ​ൾ

വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്​: ജി​ല്ല​ക്ക് ഏ​ഴ് മെ​ഡ​ലു​ക​ൾ

നീ​ലേ​ശ്വ​രം: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ ആ​ലു​വ എ​ട​ത്ത​ല​യി​ൽ ന​ട​ന്ന സം​സ്ഥാ​ന വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല ടീ​മു​ൾ​ക്ക് മി​ന്നു​ംവി​ജ​യം.

11 കാ​റ്റ​ഗ​റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴി​ന​ത്തി​ലും ജി​ല്ല മെ​ഡ​ലു​ക​ൾ നേ​ടി. അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും, മി​ക്സ​ഡ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും, അ​ണ്ട​ർ 17 ആ​ൺ-​പെ​ൺ -മി​ക്സ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലും അ​ണ്ട​ർ 15, 13 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ജി.​എ​ച്ച്.​എ​സ്.​എ​സ് കു​ണ്ടം​കു​ഴി​യി​ലെ ര​ഹ​ൻ, അ​ഭി​ഷേ​ക് ബി. ​സ​തീ​ഷ്, ആ​ദ​ർ​ശ്, അ​മ​ല്‍, ദ​ക്ഷി​ൺ, ശ്രീ​ഹ​രി, അ​ഭി​ഷേ​ക്, അ​ഭി​റാം, തോ​മ​പു​രം സെൻറ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ല​ൻ​ജോ, ഇ​വി​ൻ ഷി​ബു എ​ന്നി​വ​രാ​ണ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.

ജി​ല്ല​യെ പ്ര​തി​നി​ധാനം ചെയ്ത് ജി.​എ​ച്ച്.​എ​സ് എ​സ് കു​ണ്ടം​കു​ഴി, ജി.​എ​ച്ച്‌.​എ​സ്.​എ​സ് ബ​ന്ത​ടു​ക്ക, ജി.​എ​ച്ച്.​എ​സ് ബാ​നം, സെ​ന്റ് തോ​മ​സ് തോ​മ​പു​രം, സെൻറ് ജ്യൂ​ഡ്സ് വെ​ള്ള​രി​ക്കു​ണ്ട് എ​ന്നീ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കെ. ​വാ​സ​ന്തി, കെ.​എം. റി​ജു, ഷൈ​ജ​ൻ ചാ​ക്കോ, മ​ണി​ബാ​നം, ശി​വ​രാ​ജ് എ​ന്നി​വ​രാ​ണ് ടീം ​കോ​ച്ചു​മാ​ർ. വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി ര​തീ​ഷ് വെ​ള്ള​ച്ചാ​ൽ സെ​ല​ക്ട​റും ബാ​ബു കോ​ട്ട​പ്പാ​റ റ​ഫ​റി​യു​മാ​യി​രു​ന്നു.

Tags:    
News Summary - Tug of War Championship: Seven medals for district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.