മ​ണി

പട്ടാപ്പകൽ വീട്ടിൽ കയറി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

നീലേശ്വരം: പട്ടാപ്പകൽ നീലേശ്വരത്ത് വീട്ടിൽ കയറി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ്നാട് തൃച്ചിയിലെ മണിയെയാണ് (30) അറസ്റ്റ് ചെയ്തത്.

നീലേശ്വരം കിഴക്കം കൊഴുവലിലെ കൃഷ്ണകുമാറിന്‍റെ ഭാര്യയുടെ സ്വർണമാല പൊട്ടിക്കാനാണ് ശ്രമംനടത്തിയത്. യുവതിയുടെ ശബ്ദംകേട്ട് പരിസരവാസികൾ ഓടിയെത്തി മോഷ്ടാവിനെ പിടികൂടി. ചൊവ്വാഴ്ച പത്ത് മണിക്കാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - youth arrested for chain snatching attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.