പടന്ന: ബാർബർേഷാപ്പുകളും അടഞ്ഞുകിടന്ന ഈ കോവിഡ്കാലത്ത് ആൾക്കാർക്ക് ഏറ്റവും തലച്ചൂടുണ്ടാക്കിയത് സ്വന്തം തലമുടി എങ്ങനെ കളയും എന്നുള്ളതായിരുന്നു. വീട്ടിലെ കുട്ടികളെയും മറ്റും ട്രിമ്മർ വെച്ച് മൊട്ടയടിച്ച് വിട്ടപ്പോൾ പലരുടെയും സ്വന്തം തലമുടി ചോദ്യചിഹ്നമായി വളർന്നു.
ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിക്കപ്പെട്ട് വ്യാപാര സ്ഥാപനങ്ങളും മറ്റും സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുെന്നങ്കിലും നാട്ടിലെ ബാർബർേഷാപ്പുകൾ മിക്കതും അടഞ്ഞുതന്നെ കിടക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു അവിടങ്ങളിലെ ജീവനക്കാർ എന്നതുതന്നെയാണ് കാരണം.
സ്പെഷൽ ട്രെയിനിലും മറ്റും നാടണഞ്ഞവരൊന്നും ഇതുവരെ തിരിച്ചുവന്നിട്ടില്ല. 14 കടകൾ ഉണ്ടായിരുന്ന പടന്നയിൽ ഇപ്പോൾ വെറും മൂന്നു കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയതോടെ ബാർബർഷോപ്പിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. മുടി മുറിക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്ററിൽ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണം. ഭാഗ്യമുണ്ടെങ്കിൽ അന്ന് വിളി വരും. അെല്ലങ്കിൽ പിറ്റേന്ന്. പരമാവധി 30 പേർക്കുള്ള ടോക്കണാണ് ഒരു ദിവസം കൊടുക്കുക. ചിലർ ടോക്കൺ ഫുൾ ആണെന്ന് കണ്ടാൽ പിറ്റേ ദിവസത്തേക്കുള്ള പേജിൽ പേരെഴുതി പോകും.
കൃത്യമായ മുൻകരുതലോടെയാണ് മുടിവെട്ടുന്നത്. മുടി എടുക്കുന്നയാളും എടുത്തുകൊടുക്കുന്നയാളും നിർബന്ധമായും മുഖാവരണം ധരിച്ചിരിക്കും.മുടി വെട്ടാൻ ഇരിക്കുന്നവരെ ടവലിനു പകരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൊണ്ടാണ് പുതക്കുന്നത്. ഓരോ ആളുടെയും മുടി വെട്ടിയതിനുശേഷം കത്രിക, ചീർപ്പ് എന്നിവ ഡെറ്റോൾ വെള്ളത്തിൽ മുക്കിവെച്ചതിനുശേഷം മാത്രമേ അടുത്ത ആൾക്ക് ഉപയോഗിക്കുന്നുള്ളൂ.
ട്രിമ്മർ, റേസർ എന്നിവക്ക് സാനിറ്റൈസർ സ്പ്രേ ചെയ്യും. പേക്ഷ, താടി വടിക്കണം എന്നുള്ളവർക്കാണ് പ്രശ്നം.അവർ മുഖാവരണം മാറ്റിയേ തീരൂ. എങ്കിലും ഭൂരിഭാഗം പേരും മുടി വെട്ടിക്കാൻ മാത്രമാണ് എത്തുന്നത്.ആദ്യ ദിവസങ്ങളിൽ ഇത്തിരി ഭയത്തോടെയാണ് ജോലി ചെയ്തതെങ്കിലും വേറെ നിവൃത്തിയില്ലാതെ ഇപ്പോൾ കൃത്യമായ മുൻകരുതൽ എടുത്ത് ജോലി ചെയ്തുവരുകയാെണന്ന് പടന്ന മൂസഹാജിമുക്കിൽ ബാർബർഷോപ്പ് നടത്തുന്ന രഘു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.