പടന്ന: ദരിദ്രരായ കുടുംബത്തെ കണ്ടെത്തി ഒരു വർഷത്തെ റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അന്നമൂട്ടുന്ന പടന്നയിലെ ഇലവൻ സ്റ്റാർ ക്ലബിെൻറ സ്വന്തം റേഷൻ പദ്ധതി മുടക്കമില്ലാതെ പതിനഞ്ചാം വർഷവും തുടരുന്നു. ഏറ്റവും അർഹരായ 15 ഓളം കുടുംബങ്ങളെ തിരഞ്ഞെടുത്ത് അവർക്ക് പ്രത്യേക കാർഡ് നൽകിയാണ് പദ്ധതിയുടെ പ്രവർത്തനം.
കുടുംബത്തിെൻറ അംഗങ്ങളുടെ എണ്ണമനുസരിച്ച് 1200 മുതൽ 1500 രൂപ വരെ പരിമിതിയുള്ള കാർഡാണ് നൽകുക. ഇതുമായി, തിരഞ്ഞെടുക്കപ്പെട്ട കടയിൽ ചെന്നാൽ എല്ലാമാസവും പലചരക്ക് സാധനങ്ങൾ അടക്കമുള്ള അവശ്യസാധനങ്ങൾ കുടുംബങ്ങൾക്ക് വാങ്ങാം. വളരെ രഹസ്യമായി ഒരു കമ്മിറ്റി കൈകാര്യം ചെയ്യുന്നതിനാൽ ക്ലബ് മെംബർമാർക്ക് പോലും കുടുംബങ്ങളെക്കുറിച്ച് അറിയാൻ സാധിക്കില്ല.
അവശ്യസാധനങ്ങൾ കൂടാതെ ഇത്തരം വീടുകളിലെ രോഗികൾക്കുള്ള മരുന്ന്, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയും ക്ലബ് മുൻകൈയെടുത്ത് നടപ്പാക്കി വരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾ പല സംഘടനകളും നടത്തുന്നുണ്ട് എങ്കിലും വ്യവസ്ഥാപിത പദ്ധതിയായി അത് നടത്തിക്കൊണ്ടുപോകുന്നു എന്നതാണ് ഇലവൻ സ്റ്റാറിെൻറ പ്രവർത്തനങ്ങളെ ശ്രദ്ധേയമാക്കുന്നത്.
ഇത് കൂടാതെ വിവാഹ ധനസഹായം, വീട് നിർമാണം എന്നിവയുമായി ബന്ധപ്പെട്ടും ധാരാളം പ്രവർത്തനങ്ങൾ ക്ലബ് മുൻകൈയെടുത്ത് നടത്തി വരുന്നു. ക്ലബിെൻറ 2021-22 വർഷത്തെ റേഷൻ പദ്ധതി ഉദ്ഘാടനം പ്രവാസി സംരംഭകൻ വി.കെ. റഹിം ക്ലബ് പ്രസിഡൻറ് വി.കെ.ടി. സലാമിന് തുക കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.വി. ഖാദർ , വി.പി. ഇബ്രാഹിം, ടി.കെ. അബ്ദുൽ അസീസ്, ടി.കെ. അബ്ബാസ്, വി.കെ. ഖാലിദ്, കെ.വി. കുഞ്ഞിമൊയ്തീൻ കുട്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.