പടന്ന: പടന്ന മൂസ ഹാജി മുക്കിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ ആൾ കോവിഡ് രോഗബാധയെ തുടർന്ന് ഈമാസം 15ന് മരിച്ചിരുന്നു. എന്നാൽ, മരിച്ച വ്യക്തിയുടെ രോഗവിവരം അന്വേഷിച്ച് വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്ന് നിരവധി തവണ ഫോണുകൾ വരുന്നത് കുടുംബത്തെ സങ്കടത്തിലാഴ്ത്തുന്നു. വിളിക്കുമ്പോഴൊക്കെ മരണ വിവരം അറിയിക്കുന്നുണ്ടെങ്കിലും വീണ്ടും കാളുകൾ വരുകയാണ്. ഏറ്റവും ഒടുവിൽ ഇന്നലെയും കാൾ വന്നു.
കൊറോണ സെല്ലിൽനിന്നു വന്ന കാളിലും ചോദിക്കുന്നത് മരിച്ച ആളുടെ രോഗവിവരം. ഈ മാസം ഒമ്പതിനാണ് പ്രസ്തുത വ്യക്തിയെ രോഗബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 11ന് പരിയാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും 15ന് മരിച്ചു. അതിനുശേഷം പൊലീസ് സ്റ്റേഷൻ, ആശുപത്രി, കൊറോണ സെൽ എന്നിങ്ങനെ വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്ന് രോഗിയുടെ അവസ്ഥ ആരാഞ്ഞ് കാളുകൾ വന്നപ്പോൾ മരണവിവരം അറിയിക്കുകയും ചെയ്തതാണ്. ഏറ്റവും ഒടുവിൽ ഒരാഴ്ച മുമ്പ് വിളിച്ചപ്പോൾ വീട്ടുകാർ ക്ഷോഭത്തോടെ സംസാരിച്ച് കാര്യം പറഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും രോഗവിവരം അന്വേഷിച്ച് കൊറോണ സെല്ലിൽ നിന്ന് മരിച്ച ആളുടെ ചെറുമകന് കാൾ വന്നു.
ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടും ജില്ലയിലെ താരതമ്യേന കുറഞ്ഞ രീതിയിൽ മരിക്കുന്നവരുടെ പേരുവിവരങ്ങളും മറ്റും സൂക്ഷിക്കാൻ സംവിധാനമില്ലേ എന്നാണ് വീട്ടുകാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.