പടന്ന: അറബി ഭാഷയോട് അടങ്ങാത്ത പ്രണയവുമായി, കൈതക്കാട് എ.യു.പി സ്കൂളിൽ ഒന്നിച്ചുപഠിച്ച സഹപാഠികൾ അറബി കാലിഗ്രഫിയിൽ വിസ്മയം തീർക്കുകയാണ്. പടന്ന എം.ആർ.വി.എച്ച്.എസ്.ഇ സ്കൂൾ ഒമ്പതാം തരം വിദ്യാർഥിനി യു.കെ. ഫാത്തിമത്തുജസീറയും കാടങ്കോട് ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി എം.ടി.പി ഫാത്തിമത്ത് സഹറയുമാണ് ഈ കൂട്ടുകാർ.
കൈതക്കാട് എ.യു.പി സ്കൂൾ പഠനകാലം മുതൽ അറബി ഭാഷയിൽ കലാപരമായി കഴിവ് തെളിയിച്ചവരാണ് രണ്ടുപേരും. ഇവരുടെ കലാപരമായ കഴിവുകൾ കൂടുതൽ പ്രോത്സാഹിപ്പിച്ചതും അറബി കാലിഗ്രഫിയിൽ പരിശീലനം നൽകിയതും കൈതക്കാട് എ.യു.പി സ്കൂൾ അറബി അധ്യാപികയായ ജസീറ ടീച്ചറാണ്.
നിരവധി വേദികളിൽ അറബി കാലിഗ്രഫി പ്രദർശിപ്പിച്ചിട്ടുള്ള ഇവരുടെ കാലിഗ്രഫികൾക്ക് ആവശ്യക്കാർ ഏറെയാണ്. അറബി അധ്യാപിക ആവുക എന്നുള്ളതാണ് ഇരുവരുടെയും ആഗ്രഹം. ഇബ്രാഹിം തട്ടാൻചേരി-ജസീല എന്നിവരുടെ മകളാണ് ഫാത്തിമത്ത് ജസീറ. സഹീർ-സെറീന എന്നിവരുടെ മകളാണ് ഫാത്തിമത്ത് സഹറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.