പടന്ന: സി.പി.എം നേതാവിനെ അപകീർത്തിപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവിനെതിരെ പരാതി.
മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന പി.സി. സുബൈദയെ അശ്ലീല ചുവയിൽ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി കെ.പി.സി.സി നിർവാഹകസമിതി അംഗം പി.കെ. ഫൈസലിനെതിരെയാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്.
യു.ഡി.എഫ് നേതാക്കൾ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിൽ പൊതുവേദിയിൽ പ്രസംഗിക്കുകയും വ്യാജ വിഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
സമൂഹത്തിൽ മാന്യമായി സാമൂഹിക പ്രവർത്തനം നടത്തുകയും കഴിഞ്ഞ പത്ത് വർഷം പടന്ന പഞ്ചായത്തിലും ജില്ല പഞ്ചായത്തിലും ജനപ്രതിനിധിയായും പ്രവർത്തിച്ച തനിക്കെതിരെ അവിഹിത ആരോപണമുൾപ്പെടെയുള്ള അപവാദ പ്രചാരണങ്ങൾ നടത്തുന്നത് തനിക്ക് മാനഹാനിയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാെണന്നും സുബൈദ പരാതിപ്പെട്ടു.
പി.കെ. ഫൈസലിനെ കൂടാതെ ലീഗ് പ്രവർത്തകരായ എം.സി. റംസാൻ ഹാജി, കെ.സി. റഫീഖ് എന്നിവരുടെ പേരുകളും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.സി. സുബൈദ ചന്തേര പൊലീസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.