ഓരി ഇടക്കി പാലത്തി​ന്‍റെ അരികുഭിത്തി ഇടിഞ്ഞ നിലയിൽ 

അരികുഭിത്തി ഇടിഞ്ഞു; ഇടക്കി പാലം അപകടാവസ്ഥയിൽ

പടന്ന: കനത്ത മഴയിൽ അരികുഭിത്തി ഇടിഞ്ഞ് ഓരി ഇടക്കി പാലം അപകടാവസ്​ഥയിലായി. മണ്ണ് വലിഞ്ഞ് റോഡിലും ഗർത്തമുണ്ടായി. സ്പാനിനും വിള്ളൽ കണ്ടതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പാലത്തിനു സമീപം ഇറിഗേഷൻ വകുപ്പിനു​ കീഴിൽ ശുദ്ധജല തടയണ നിർമാണം നടക്കുന്നുണ്ട്. ഇതിനായി ഇടക്കി പാലത്തിനു താഴെ ഭാഗികമായി താൽക്കാലിക തടയണ നിർമിച്ചിരുന്നു.

എന്നാൽ, മഴ കനത്തതോടെ പാലത്തി​െൻറ കിഴക്കു ഭാഗത്ത് ഒഴുക്ക് കൂടി. ഇതാണ് മണ്ണ് വലിഞ്ഞ് പാലം അപകടാവസ്ഥയിലാകാൻ കാരണം.

നിർമാണസ്ഥലത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ തൊഴിലാളികൾ അശാസ്ത്രീയമായി തടയണ നിർമിച്ചതാണ് പാലത്തിന് കേടുപാട് സംഭവിക്കാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.

എൻജിനീയർമാർ പാലം ബലം പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ ഇതിലൂടെ ഗതാഗതം അനുവദിക്കേണ്ടൂവെന്ന തീരുമാനത്തിലാണ് നാട്ടുകാർ.

ഓരി ഇടക്കി പാലം അരികിൽ വിള്ളൽ വീണ പാലം പഞ്ചായത്ത് പ്രസിഡൻറ്​​ പി.വി. മുഹമ്മദ് അസ്​ലം, ജില്ല പഞ്ചായത്ത് അംഗം എം. മനു, പഞ്ചായത്ത് മെംബർമാരായ ടി.കെ.എം. മുഹമ്മദ് റഫീക്, എം.പി. ഗീത, യു.കെ. മുഷ്താഖ്, മുൻ പഞ്ചായത്ത് പ്രസിഡൻറ്​ ടി.പി. കുഞ്ഞബ്​ദുല്ല എന്നിവർ സന്ദർശിച്ചു.

Tags:    
News Summary - idakki bridge in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.