പടന്ന: പടന്ന ശ്രീ മുണ്ട്യ ക്ഷേത്രത്തിൽ പ്രഭാത-സന്ധ്യ പ്രാർഥനകളുടെ സമയത്ത് ഉച്ചഭാഷിണിയിലൂടെ കോവിഡ് ജാഗ്രതാനിർദേശവും ഉയർന്നുകേൾക്കാം. മഹാമാരിയെ നാട് എത്ര ഗൗരവത്തിലാണ് കാണേണ്ടത് എന്നതിെൻറ ഓർമപ്പെടുത്തലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടലിലൂടെ ഉയർന്നുകേൾക്കുന്നത്.
സാമൂഹിക അകലം പാലിക്കേണ്ടതിെൻറയും മുഖാവരണം ധരിക്കേണ്ടതിെൻറയും പ്രാധാന്യം ഒരു ആരാധനാലയത്തിൽ നിന്നുതന്നെ ഉയർന്നുകേൾക്കുമ്പോൾ അത് വിശ്വാസികളുടെ മനസ്സിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്നു. കഴിഞ്ഞ ലോക് ഡൗൺ കാലത്തും ദേവസ്വം കമ്മിറ്റി കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്നു.
പാവപ്പെട്ടവരുടെ വീടുകളിൽ ഭക്ഷ്യക്കെട്ട് എത്തിച്ചും ക്ഷേത്രത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ആൻറിജെൻ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയും ക്ഷേത്രഭാരവാഹികൾ കോവിഡ് പോരാട്ടത്തിൽ സജീവ പങ്കാളികളായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രം വക സംഖ്യയും സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.