പടന്ന: പടന്ന പഞ്ചായത്തിൽ ഇക്കുറി ജനശ്രദ്ധ നേടിയത് 12ാം വാർഡിലെ പോരാട്ടമായിരുന്നു. നാല് പേർ മത്സരരംഗത്ത് ഉണ്ടായിരുന്ന ഈ വാർഡിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസലും അനിയനും കോൺഗ്രസ് തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും കൂടിയായ പി.കെ താജുദ്ദീനും നിതാന്ത ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളിലായിരുന്നു.
ഇരുവരുടെയും വീടുൾപ്പെടുന്ന കോൺഗ്രസിെൻറ സിറ്റിങ് സീറ്റ് കൂടിയായ 12ഉം തൊട്ടടുത്ത പത്തും വാർഡ് പിടിച്ചടക്കി ഭരണം തിരിച്ചുപിടിക്കാൻ സി.പി.എം കരുത്തരായ സ്ഥാനാർഥികളെ ആയിരുന്നു രംഗത്ത് ഇറക്കിയിരുന്നത്. എങ്കിലും ശക്തമായ വെല്ലുവിളികളെ അതിജീവിച്ച് വാർഡ് 10, 12ൽ യഥാക്രമം 87, 55 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ച് കയറിയപ്പോൾ കോൺഗ്രസിലെ അനിയൻ ചേട്ടന്മാരുടെ വിജയം കൂടിയായി അത് മാറി. 25 വർഷമായി കോൺഗ്രസ് നിലനിർത്തുന്ന വാർഡുകൾ ആണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.