പടന്ന: എടച്ചാക്കൈ അഴീക്കൽ ജമാഅത്ത് പരിധിയിലെ പത്തൊമ്പതുകാരനായ കൗമാരക്കാരന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തിൽ സ്നേഹനിധി ചികിത്സ സഹായസമിതി രൂപവത്കരിച്ചു. ഇതിനകം 20 ലക്ഷത്തോളം രൂപ ചെലവഴിച്ച കുടുംബത്തിന് തുടർ ചികിത്സക്കായി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇർശാദുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹായ കമ്മിറ്റിയുണ്ടാക്കിയത്.
എടച്ചാക്കൈ കേന്ദ്ര മദ്റസയിൽ ചേർന്ന ആലോചന യോഗത്തിൽ ജമാഅത്ത് പ്രസിഡൻറ് വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. രിഫാഈ ജുമാ മസ്ജിദ് ഖത്തീബ് ഹാരിസ് അൽ ഹസനി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജന. സെക്രട്ടറി പി.കെ. താജുദ്ദീൻ, ജമാഅത്ത് ട്രഷറർ ടി. അബ്ദുറഹ്മാൻ ഹാജി, ഭാരവാഹികളായ പി. അബ്ദുൽ ഖാദർ, കെ.എം.കെ. മുഹമ്മദ് കുഞ്ഞി, ടി.കെ ഇബ്രാഹിം ഹാജി, കെ.സി. അബ്ദുൽ ഖാദർ, കെ.സി. മുഹമ്മദ് റഫീഖ്, ടി.കെ. ഉസ്മാൻ, എൻ.സി. ജലീൽ, പി.മൊയ്തീൻ വളാൽ, ജമാഅത്ത് ദുബൈ ശാഖ പ്രസിഡൻറ് എൻ.സി. ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി എൻ.സി. അബ്ദുല്ല, എം.സി. അബ്ദുല്ല ഹാജി, വി.കെ.ഹനീഫ ഹാജി, എൻ.സി. ഇസ്മാഈൽ ഹാജി, കെ. ഉസൈനാർ കുഞ്ഞി, പി.പി. അസൈനാർ മൗലവി, പി.മുഹമ്മദ് കുഞ്ഞി ഹാജി, പി.ജമാൽ ഹാജി, എൻ.സി അബ്ദുൽ അസീസ്, കെ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
സമിതി ചെയർമാൻ: എൻ.സി. അബ്ദുൽ അസീസ് (9746484639), ജനറൽ കൺവീനർ: പി.കെ. താജുദ്ദീൻ(9447203645), ട്രഷറർ: പി. മുഹമ്മദ് കുഞ്ഞി ഹാജി (9447394213).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.