പടന്ന വടക്കേപ്പുറത്ത് ചെടിക്കള്ളൻ വിലസുന്നു

പടന്ന: വീട്ടുമുറ്റത്ത് വളർത്തുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും മോഷ്​ടിക്കുന്ന വിരുതൻ പടന്ന വടക്കേപ്പുറത്തുകാർക്ക് തലവേദനയാകുന്നു. ചട്ടികളിൽ നിലത്തും തൂക്കിയിട്ടും വളർത്തുന്ന ചെടികൾ രാവിലെ എണീറ്റ് നോക്കുമ്പോൾ അപ്രത്യക്ഷമാവുകയാണ്.

കഴിഞ്ഞ ഓരാഴ്ചക്കുള്ളിൽ അഞ്ചോളം വീടുകളിൽ ഇത്തരത്തിൽ മോഷണം നടന്നു. വളർത്താനാണോ വിൽക്കാനാണോ മോഷണം എന്ന കാര്യത്തിൽ ആർക്കും വ്യക്​തതയില്ല. ഒരുവർഷക്കാലത്തിലധികമായി തുടരുന്ന അടച്ചിടൽ വിരസതയിൽ നിന്ന് ഉണ്ടായതാണ് പല വീടുകൾക്ക് മുന്നിലെയും പൂന്തോട്ടങ്ങൾ. എവിടെയും പോകാൻ കഴിയാതെ അടച്ചിരിക്കേണ്ടി വന്നവർ പൂച്ചെടികൾ നട്ടും അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കിയും വിരസതയിൽനിന്നും സംഘർഷങ്ങളിൽനിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിച്ചതി​െൻറ ഫലമായിരുന്നു ഇത്.

എന്നാൽ, അവിടെയും എത്തിയിരിക്കുകയാണ് മോഷ്​ാവ്. ചെടിക്കള്ളനെ കൈയോടെ പിടികൂടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.



Tags:    
News Summary - plant thief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.