പടന്ന: കളിക്കുന്നതിനിടെ അബദ്ധത്തിൽ ഊഞ്ഞാലിെൻറ കയർ കഴുത്തിൽ കുടുങ്ങിയ കളിക്കൂട്ടുകാരിയെ രക്ഷിച്ച് വടക്കേക്കാട്ടിലെ കുഞ്ഞു സൻമയ നാടിെൻറ അഭിമാനമായി. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിനടുത്ത് കളിക്കുന്നതിനിടെയാണ് കൂട്ടുകാരി നിവേദികയുടെ കഴുത്തിൽ ഊഞ്ഞാൽ മുറുകിയത്. ഉടൻ സന്ദർഭത്തിനൊത്തുയർന്ന സൻമയ കൂട്ടുകാരിയുടെ കഴുത്തിൽ മുറുകിയ കയർ ഊരിമാറ്റി.
കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കയർ കുടുങ്ങി കഴുത്തിൽ നേരിയ മുറിവ് ഉണ്ടായതൊഴിച്ചാൽ മറ്റ് പരിക്കുകളില്ല. ഇരുവരും തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂൾ ഒന്നാം തരം വിദ്യാർഥിനികളാണ്. വടക്കേകാട്ടിലെ കെ.പി. രാജീവൻ-സൗമ്യ ദമ്പതികളുടെ മകളാണ് സൻമയ. സഹോദരി: വാമിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.