പടന്ന: തെങ്ങിൽനിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റിയതിനെ തുടർന്ന് അരക്കു താഴെ തളർന്ന് കിടപ്പിലായ പടന്ന ചൊക്കിക്കണ്ടത്തെ ശശിധരന് പുനർജനി നൽകിയത് എഴുത്തിെൻറ ലോകം. അക്ഷരങ്ങളുടെ ചിറകിലേറി ശശിധരൻ
'ചിറകറ്റ പക്ഷികൾ' വായനക്കാരുടെ കൈകളിൽ എത്തിക്കുമ്പോൾ സംഭവിച്ച ദുരന്തം ഒന്നുമല്ലന്ന് തിരിച്ചറിയുക കൂടിയാണ് ഇദ്ദേഹം. ആദ്യ പുസ്തകമായ 'നീരുറവ' പുറത്തിറക്കിയ 'വോയ്സ് ഓഫ് പടന്ന' കൂട്ടായ്മ തന്നെയാണ് രണ്ടാമത്തെ പുസ്തകവും പുറത്തിറക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയും സ്വപ്നങ്ങളും ആകുലതകളും മുതൽ അതിർത്തി കാക്കുന്ന പട്ടാളക്കാരനും ആരോഗ്യ മേഖലയിലെ കാവൽ മാലഖമാരായ നഴ്സുമാരും പുതിയ കാലത്തിെൻറ പ്രതിസന്ധിയായ ലോക്ഡൗണും വരെ കവിതക്ക് വിഷയമാകുന്നു.
2010ൽ തെങ്ങിൽനിന്ന് വീണ് കിടപ്പിലായ ശശിധരൻ വിധിയെ പഴിച്ച് കഴിഞ്ഞു കൂടാൻ തയാറല്ല. പി.വി. ലീലയാണ് ശശിധരെൻറ ഭാര്യ. ഏകമകൾ എം. കോം വിദ്യാർഥിനി ശശികല. നവംബർ 28ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ പുസ്തകം പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.