പടന്ന: തെക്കേക്കാടുള്ള ഓയിസ്റ്റർ ഓപര റിസോർട്ട് നിർമാണം തീരദേശ പരിപാലന നിയമ ലംഘനമാണെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. കാസർകോട് വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിൽ റിസോർട്ടിലും പടന്ന പഞ്ചായത്ത് ഓഫിസിലുമാണ് പരിശോധന നടന്നത്.
കവ്വായി കായലിനോട് ചേർന്നുള്ള നിർമാണത്തിലെ നിയമലംഘനം സംബന്ധിച്ച് പഞ്ചായത്ത്, ഉത്തരവാദപ്പെട്ട ഏജൻസികൾ എന്നിവക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് സംഘം അറിയിച്ചു. അസി. ടൗൺ പ്ലാനർ ഇ.വി. നാരായണൻ, എ.എസ്.ഐ കെ. സതീശൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി. ശ്രീനിവാസൻ, കെ. ഷീബ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.