പടന്ന ഗവ.യു.പി സ്കൂൾ പാഠപുസ്തക വണ്ടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. മുഹമ്മദ് അസ്​ലം നിർവഹിക്കുന്നു

സ്​കൂൾ കോവിഡ്​ കേന്ദ്രമായപ്പോൾ പുസ്​തകം വീട്ടിലെത്തിച്ച്​ അധ്യാപകർ

പടന്ന: വിദ്യാലയം കോവിഡ് പരിചരണ കേന്ദ്രമായപ്പോൾ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളും യൂനിഫോമും ഭക്ഷ്യഭദ്രതാ കിറ്റും വാങ്ങാൻ രക്ഷിതാക്കൾക്ക് സ്കൂളിലെത്താൻ പ്രയാസം. പ്രതിസന്ധി മറികടക്കാൻ പടന്ന ഗവ.യു.പി സ്കൂൾ അധ്യാപകർ, സ്കൂൾ ബസിൽ കുട്ടികളുടെ വീട്ടുപടിക്കലേക്ക് പാഠപുസ്തകവും യൂനിഫോമും ഭക്ഷ്യക്കിറ്റം എത്തിക്കുന്നതിനായി പാഠ പുസ്തകവണ്ടി എന്ന സൗകര്യത്തിന് രൂപം നൽകി.

പദ്ധതിക്ക് സ്കൂൾ പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളും പൂർണ സഹകരണം വാഗ്ദാനം ചെയ്തപ്പോൾ വിദ്യാലയത്തിൽ വരാതെ തന്നെ കുട്ടികൾക്ക് പാഠപുസ്തകം കിട്ടി. പാഠപുസ്തക വണ്ടിയുടെ ഉദ്ഘാടനം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പി.വി.മുഹമ്മദ് അസ്​ലം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ പി.പി. അബ്​ദുൽ നാസർ പാഠപുസ്തകം ഏറ്റുവാങ്ങി. വികസന സ്​ഥിരംസമിതി ചെയർമാൻ ടി.കെ.എം. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.ബുഷ്റ, ക്ഷേമകാര്യ സ്​ഥിരംസമിതി ചെയർപേഴ്സൻ ടി.കെ.പി. ഷാഹിദ, പഞ്ചായത്ത് അംഗങ്ങളായ എം.പി. ഗീത , യു.കെ. മുഷ്താഖ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ സി.വി. രാജൻ, മനോജ് വല്ലയിൽ എന്നിവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി കെ. രാജീവൻ നന്ദിയും പറഞ്ഞു. 

Tags:    
News Summary - When the school became covid center, the teachers brought the book home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.