തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കടപ്പുറം, മാടക്കാൽ, വടക്കേവളപ്പ്, കടവ് പ്രദേശങ്ങളിലുള്ളവർക്ക് ആശ്വാസമായി 'ഗ്രാന്മ' ബോട്ട് നീറ്റിലിറക്കി. എം.എൽ.എ ഫണ്ടിൽ അനുവദിച്ച ബോട്ട് എം. രാജഗോപാലൻ എം.എൽ.എ നാടിന് സമർപ്പിച്ചു. 15 ലക്ഷത്തിലധികം രൂപ ചെലവിൽ നിർമിച്ച ബോട്ടാണ് ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചത്.
മാടക്കാൽ തൂക്കുപാലം തകർന്നതിനെത്തുടർന്ന് യാത്രസൗകര്യമില്ലാതായ പ്രദേശത്തെ ജനങ്ങൾ അന്ന് ഏറെ പ്രക്ഷോഭം നടത്തിയിരുന്നു. പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ എം.എൽ.എ 10 ലക്ഷം രൂപ പ്രഖ്യാപിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടിന് പിന്നീട് അഞ്ചുലക്ഷം രൂപ കൂടി വകയിരുത്തുകയും ചെയ്തു.
ഗോവയിൽ നിർമിച്ച ബോട്ട് പിന്നീട് പഞ്ചായത്തിന് കൈമാറുകയായിരുന്നു. ഭരണസമിതി തീരുമാനപ്രകാരം പ്രദേശത്തെ ജനകീയ കമ്മിറ്റിക്കാണ് നടത്തിപ്പിെൻറ ചുമതല.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ, പഞ്ചായത്തംഗങ്ങളായ സി. ദേവരാജൻ, എം.അബ്ദുൽസലാം, മുൻ ഭരണസമിതി അംഗങ്ങളായ സി. നാരായണൻ, കെ.പി. ബാലൻ, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും ജനകീയ സമിതി സെക്രട്ടറി വി.കെ. രാജീവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.