തൃക്കരിപ്പൂർ: കഴിഞ്ഞ ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എട്ടിനങ്ങളിലും എ ഗ്രേഡ് നേടി തങ്കയം എ.എൽ.പി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷെസിൻ. അറബിക് കഥപറയൽ, ദേശഭക്തി ഗാനം, അറബിക് ഗ്രൂപ് സോങ്, അറബിക് സോങ്, പ്രശ്നോത്തരി, അറബിക് പദ്യം ചൊല്ലൽ, പ്രസംഗം മലയാളം, സംഘഗാനം എന്നിങ്ങനെ മത്സരിച്ച എട്ടിനങ്ങളിലാണ് ഷെസിൻ മികവുകാട്ടിയത്. അറബിക് കലോത്സവത്തിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ് നേടാനും കുട്ടിയുടെ നേട്ടം സഹായകമായി.
അറബിക് കലോത്സവത്തിൽ 11 വർഷം തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ് നേടിയ തങ്കയം ഒരുവർഷത്തെ ഇടവേളക്ക് ശേഷമാണ് നേട്ടം തിരിച്ചുപിടിച്ചത്. ജനറൽ കലോത്സവത്തിലും സ്കൂൾ തുടർച്ചയായി റണ്ണേഴ്സപ്പായി. തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ സിറാജ്- ഫൈറൂസ ദമ്പതികളുടെ മകനാണ് ഷെസിൻ. അധ്യാപകരായ എം.കെ. ഫാത്തിമ, ധന്യ കമൽ എന്നിവരാണ് പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.