തൃക്കരിപ്പൂർ: ബസ് സ്റ്റാൻഡ് പരിസരത്ത് ടൗൺ ഹാളിെൻറ ജനാല അടർന്നുവീണു. ഞായറാഴ്ച രാവിലെയാണ് സംഭവം.
രണ്ടുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത സി.എച്ച് സ്മാരക ടൗൺ ഹാളിെൻറ ഒന്നാം നിലയുടെ വരാന്തയിലുള്ള ജനൽ പാളിയാണ് നടപ്പാതയിലേക്ക് പതിച്ചത്.
സാധാരണ ഗതിയിൽ തിരക്കേറിയ ഈ മേഖലയിൽ മെക്കാഡം ടാറിങ്ങിനായി വടേക്കകൊവ്വൽ നടക്കാവ് റോഡ് അടച്ചതിനാൽ ആളപായമില്ല.
ഗ്രാമപഞ്ചായത്തിെൻറ തനത് ഫണ്ടും പദ്ധതിവിഹിതവും ലോകബാങ്ക് സഹായവും ഉൾെപ്പടെ 57 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം 2018 മാർച്ച് 12നാണ് തുറന്നുകൊടുത്തത്. നേരേത്തയുള്ള കെട്ടിടത്തിെൻറ ഒന്നാം നിലയിലാണ് ടൗൺ ഹാൾ നിർമിച്ചത്.
നിരക്കി നീക്കാവുന്ന ജനാലയാണ് തകർന്നത്. പ്രവൃത്തിയിൽ അപാകതയുള്ളതാണ് ജനാല തകർന്നുവീഴാൻ ഇടയാക്കിയതെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.