ഇന്ത്യയില്‍ നിന്നുള്ള ആദ്യ മിസ്റ്റര്‍ യൂനിവേഴ്സ് ചിത്തരേശ് നടേശന് ഇനി ഉസ്ബകിസ്താന്കാരി നസിബക്ക് സ്വന്തം.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിലാണ് നസിബയെ ചിത്തരേശ് താലി ചാര്‍ത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹമെന്ന് ഇരുവരും പറഞ്ഞു.
ദക്ഷിണ കൊറിയയില്‍ നടന്ന 11ാമത് ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലാണ് ചിത്തരേശ് മിസ്റ്റര്‍ യൂനിവേഴ്സ് എന്ന സ്വപ്നനേട്ടം കൈവരിച്ചത്.
എറണാകുളം വടുതല കൊങ്ങാരംപള്ളി നടേശെൻറയും ഗീതയുടെയും മകനാണ് ചിത്തരേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.