കിഴക്കമ്പലം: പട്ടിമറ്റം എരുപ്പംപാറ കൈതക്കാട് തൈക്കാവിന് സമീപം റബര്‍തോട്ടത്തില്‍ ചാക്കുകെട്ടിൽ 11 കിലോ കഞ്ചാവ് കണ്ടെടുത്തു.
തിങ്കളാഴ്ച പുരയിടത്തില്‍ റബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ചാക്ക് കണ്ടെത്തിയത്. വിവരം സ്ഥലമുടമ ഗൗരിശങ്കരം വീട്ടില്‍ ജയനെ അറിയിച്ചു. ചാക്കില്‍ ബ്രൗണ്‍ പേപ്പര്‍കൊണ്ട് പൊതിഞ്ഞ് ടേപ്പ് ചുറ്റിയ നിലയില്‍ അഞ്ച് പാക്കറ്റുകള്‍ കണ്ടെത്തി.
ഉടമ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുന്നത്തുനാട് പൊലീസ് പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. അഞ്ച് പാക്കറ്റിലുമായി 11 കിലോ കഞ്ചാവ് കണ്ടെത്തി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച രാത്രി പട്ടിമറ്റം-കിഴക്കമ്പലം റോഡില്‍ കണ്ടങ്ങത്താഴം ഭാഗത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍കണ്ട ഒരു പാക്കറ്റില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്.
കുന്നത്തുനാട് എസ്.ഐ വി.ടി. ഷാജെൻറ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. രാത്രി പൊലീസ് പട്രോളിങ്ങിനിടെ പൊതി കൃത്യമായി കൈമാറാന്‍ കഴിയാതെവന്നതോടെ മയക്കുമരുന്ന് സംഘങ്ങള്‍ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.