അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ആ​ര്‍.​ബി​ന്ദു നി​ർ​വ​ഹി​ക്കു​ന്നു

സഹകരണ പ്രസ്ഥാനം രാജ്യത്തിന് മാതൃക -മന്ത്രി ആര്‍. ബിന്ദു

വൈ​പ്പി​ൻ: സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി ഡോ. ​ആ​ര്‍.​ബി​ന്ദു. 69 ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണ് ഇ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ച്ച​ന്തു​രു​ത്ത് സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം ജോ​യ​ൻ്റ് ര​ജി​സ്ട്രാ​ര്‍ കെ. ​സ​ജീ​വ് ക​ര്‍ത്ത പ​താ​ക ഉ​യ​ർ​ത്തി. മു​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി എ​സ്. ശ​ര്‍മ സ​ഹ​ക​ര​ണ സ​ന്ദേ​ശം ന​ൽ​കി.

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ബ​ന്ധ, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് എ​സ്. ശ​ര്‍മ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ഡോ. ​എ​ൻ.​അ​നി​ല്‍കു​മാ​ര്‍, ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് വൈ​സ് ചെ​യ​ര്‍മാ​ൻ പി.​എം.​ഇ​സ്മാ​യി​ല്‍, സ​ഹ​ക​ര​ണ സം​ഘം ജോ.​ര​ജി​സ്ട്രാ​ര്‍ കെ ​സ​ജീ​വ് ക​ര്‍ത്ത, കൊ​ച്ചി​സ​ര്‍ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​നി​യ​ൻ ചെ​യ​ര്‍മാ​ൻ അ​ഡ്വ.​കെ.​വി. എ​ബ്ര​ഹാം, സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​നി​യ​ൻ അം​ഗം വി. ​എം. ശ​ശി, ഓ​ച്ച​ന്തു​രു​ത്ത് സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് ആ​ൻ​റ​ണി ക​ള​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. 

Tags:    
News Summary - Co-operative movement is a model for the country - Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.