സഹകരണ പ്രസ്ഥാനം രാജ്യത്തിന് മാതൃക -മന്ത്രി ആര്. ബിന്ദു
text_fieldsവൈപ്പിൻ: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ഡോ. ആര്.ബിന്ദു. 69 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വൈവിധ്യപൂർണമായ ഉത്തരവാദിത്തങ്ങളാണ് ഇന്ന് സഹകരണ ബാങ്കുകൾ ഏറ്റെടുത്തു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഓച്ചന്തുരുത്ത് സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയൻ്റ് രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്ത പതാക ഉയർത്തി. മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശര്‍മ സഹകരണ സന്ദേശം നൽകി.
സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധ, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് എസ്. ശര്‍മ സമ്മാനങ്ങൾ വിതരണം ചെയ്തു. റീജനല്‍ മാനേജര്‍ ഡോ. എൻ.അനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്മാൻ പി.എം.ഇസ്മായില്‍, സഹകരണ സംഘം ജോ.രജിസ്ട്രാര്‍ കെ സജീവ് കര്‍ത്ത, കൊച്ചിസര്ക്കിള് സഹകരണ യൂനിയൻ ചെയര്മാൻ അഡ്വ.കെ.വി. എബ്രഹാം, സംസ്ഥാന സഹകരണ യൂനിയൻ അംഗം വി. എം. ശശി, ഓച്ചന്തുരുത്ത് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ആൻറണി കളരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.