വൈപ്പിന്‍: അല്പനേരം സംസാരിച്ചുകഴിഞ്ഞാൽ അതിശയിപ്പിക്കുന്നയാളാണ് ജോമോൻ. ഓര്‍മശക്തിയും കാര്യങ്ങള്‍ സെക്കൻഡുകള്‍കൊണ്ട് മനഃപാഠമാക്കാനുമുള്ള കഴിവുമാണ് എളങ്കുന്നപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ പ്യൂണ്‍ ജോമോെൻറ പ്രത്യേകത.
കലണ്ടറിലെ വർഷവും മാസവും തീയതിയും പറഞ്ഞാൽ തിങ്കൾ മുതൽ ഞായർവരെയുള്ള ദിവസങ്ങളിൽ ഏതാെണന്ന് ഞൊടിയിടയില്‍ പറയും. ലോകചരിത്രത്തിലെയും ഇന്ത്യന്‍ ചരിത്രത്തിലെയും പ്രധാന വര്‍ഷങ്ങളും സംഭവങ്ങളുമെല്ലാം കൃത്യമായി ഓർമിച്ചെടുക്കും. ക്രിക്കറ്റിനെക്കുറിച്ച് എ ടു ഇസഡ് കാര്യങ്ങള്‍ കാണാപാഠമാണ്.
വേള്‍ഡ് കപ്പ്, ടെസ്റ്റ് മാച്ച്, പരമ്പര തുടങ്ങി ഓരോ വർഷത്തെയും ജേതാക്കള്‍, ടീം അംഗങ്ങള്‍, അങ്ങനെ എന്തും ഗൂഗ്ളില്‍ സെര്‍ച് ചെയ്തതുപോലെ പറയും. അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ സ്കൂളിലെ കമ്പ്യൂട്ടറുകളുടെ എണ്ണമെടുത്താല്‍ അതിലൊന്നാണ് ജോമോനാണ്. എട്ടു വര്‍ഷം മുമ്പാണ് ഭിന്നശേഷിക്കാരനായ ജോമോന് പഠിച്ച സ്കൂളില്‍ തന്നെ പ്യൂണായി ജോലിയില്‍ പ്രവേശിക്കുന്നത്.
അന്ന് മുതൽ സ്കൂളിെൻറ എല്ലാ കാര്യത്തിലും ജോമോന് മുന്നിലുണ്ട്. അധ്യാപകരുടെ വലം കൈയാണ് കക്ഷി. വാച്ച് നോക്കാതെ സമയം കൃത്യമായി പറയുക, ഒരു തവണ കണ്ടയാളെ വീണ്ടും കാണുമ്പോള്‍ ആദ്യം കണ്ട ദിവസവും തീയതിയും ഓർമിച്ചെടുത്ത് പറയുക, സ്കൂളില്‍ നടക്കുന്ന സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഇതൊക്കെയാണ് ജോമോെൻറ സ്കൂളിനകത്തെ വിനോദങ്ങള്‍.
കുട്ടികള്‍ക്കിടയിലും ഗൂഗ്ൾ അങ്കിള്‍ എന്ന ഹീറോ പരിവേഷമുണ്ട് കക്ഷിക്ക്. കാഴ്ച പരിമിതിയുള്ള ജോമോെൻറ അറിവിെൻറ ഉറവിടം മുടങ്ങാതെയുള്ള പത്രവായനയാണ്. രണ്ടു വര്‍ഷം വനം വകുപ്പില്‍ തിരുവനന്തപുരത്ത് ജോലി ചെയ്തു. മാലിപ്പുറം സ്വദേശിയായ ജോമോൻ മാതാവ് അമ്മിണിയോടൊപ്പമാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.