നി​യ​മ​വി​രു​ദ്ധ ക​ര​വ​ലി ന​ട​ത്തി​യ​തി​ന് വൈ​പ്പി​ൻ ഫി​ഷ​റീ​സ്

സ്റ്റേ​ഷ​ൻ സം​ഘം പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ൾ 

നിയമ വിരുദ്ധ മത്സ്യബന്ധനം: മൂന്ന് ബോട്ടുകൾ കൂടി പിടികൂടി; 3,45,400 രൂപ പിഴയീടാക്കി

വൈ​പ്പി​ൻ: തീ​ര​ത്തു​നി​ന്ന്​ 20 മീ​റ്റ​ർ ആ​ഴ​പ​രി​ധി​വ​രെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​വൂ എ​ന്ന നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ട് ചേ​ർ​ന്ന് ട്രോ​ളി​ങ് ന​ട​ത്തി​യ മൂ​ന്ന് യ​ന്ത്ര​വ​ത്​​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മു​രി​ക്കും​പാ​ടം ഫി​ഷി​ങ് ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന അ​ത്ഭു​ത​മാ​ത, വി​ശ്വാ​സ ക​പ്പ​ൽ എ​ന്നീ ബോ​ട്ടു​ക​ളും തോ​പ്പും​പ​ടി കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന യ​ഹോ​വ നി​സി എ​ന്ന ബോ​ട്ടു​മാ​ണ് പി​ടി​യി​ലാ​യ​ത്.

വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ പി. ​അ​നീ​ഷ് ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഞാ​റ​ക്ക​ൽ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ബി. ​സീ​താ​ല​ക്ഷ്മി ബോ​ട്ടു​ക​ൾ ഇ​മ്പൗ​ണ്ട് ചെ​യ്തു. എ​റ​ണാ​കു​ളം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ബെ​ൻ​സ​ൺ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

അ​ത്​​ഭു​ത മാ​ത, വി​ശ്വാ​സ ക​പ്പ​ൽ എ​ന്നീ ബോ​ട്ടു​ക​ൾ​ക്ക് 1,00,000 രൂ​പ വീ​ത​വും യ​ഹോ​വ നി​സി ബോ​ട്ടി​ന് 2,25,000 രൂ​പ​യും പി​ഴ​യീ​ടാ​ക്കി. മ​ത്സ്യ​ലേ​ലം ചെ​യ്ത 20,400 രൂ​പ​യും അ​ട​പ്പി​ച്ചു.

Tags:    
News Summary - Illegal fishing-Three more boats seized and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.