വൈപ്പിന്‍: പള്ളുരുത്തി പൊലീസ് അന്വേഷിക്കുന്ന പ്രതികള്‍ മുനമ്പത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്ന വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ ഓടിക്കളഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. ഇതിനിടെ പ്രതികളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിസരത്തുള്ള വീട്ടില്‍നിന്ന് സൈക്കിള്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലുമായി. നായരമ്പലം കത്തലത്തില് അനിലാണ് (21) അറസ്റ്റിലായത്. സൈക്കിള്‍ ഉടമ മുനമ്പം മാളിയേക്കല്‍ മിലന് പോള്‍ നല്കിയ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തി. കോടതി പിന്നീട് പ്രതിയെ ജാമ്യത്തില്‍വിട്ടു.
മുനമ്പം സി.ഐ എ.എല്‍. യേശുദാസിെൻറ നേതൃത്വത്തിലാണ് പൊലീസ് റിസോര്‍ട്ടിലെത്തിയത്.
പള്ളുരുത്തി പൊലീസിനെ കൈയേറ്റം ചെയ്ത കേസിൽ ഇനിയും പിടികിട്ടാനുള്ള മൂന്ന് പ്രതികളാണ് ഇവിടെ താമസിച്ചിരുന്നത്. ഈ മാസം എട്ടിന് പള്ളുരുത്തി കച്ചേരിപ്പടിയില്‍ മാസ്കില്ലാതെ എത്തിയ ഒരുസംഘത്തെ പൊലീസ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കൈയേറ്റം ചെയ്തത്. ഇതില്‍ ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കി മൂന്ന് പ്രതികളാണ് സുഹൃത്തായ നായരമ്പലം സ്വദേശി അനിലിെൻറ സഹായത്തോടെ മുനമ്പത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നത്. മുറി വാടകക്ക് നല്‍കുമ്പോഴുള്ള നടപടികള്‍ പാലിക്കാതിരുന്ന റിസോര്‍ട്ട് പൊലീസ് അടപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.