വൈപ്പിന്‍: ആറാം വാര്‍ഡിൽനിന്ന് വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ ടി.ടി. ഫ്രാന്‍സിസ് ഇടതു പിന്തുണയോടെ ഞാറക്കൽ പഞ്ചായത്ത് പ്രസിഡൻറായി. എട്ടാം വാര്‍ഡിൽനിന്ന് വിജയിച്ച എന്‍.എ. ജോര്‍ജും ഇടതുമുന്നണിയെ പിന്തുണച്ചു. കോണ്‍ഗ്രസിലെ എ.പി. ലാലുവായിരുന്നു എതിര്‍സ്ഥാനാർഥി. ലാലുവിന് ഏഴ് വോട്ട് ലഭിച്ചു. രണ്ട് സ്വതന്ത്രരുടെ ഉള്‍പ്പെടെ എട്ട് വോേട്ടാടെയാണ് ടി.ടി. ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെട്ടത്. ഏക ബി.ജെ.പി അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
രണ്ടാം തവണയാണ് വിമതനായി ടി.ടി. ഫ്രാന്‍സിസ് ആറാം വാര്‍ഡിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.2015ൽ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഞാറക്കൽ ഡിവിഷനിൽനിന്ന് ഫ്രാന്സിസിെൻറ മകനും മുന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറുമായിരുന്ന പ്രൈജുവും വിമതനായി മത്സരിച്ച് വിജയിച്ചിരുന്നു.
ടി.ടി. ഫ്രാന്‍സിസ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എട്ടാം വാര്‍ഡിൽനിന്ന് വിജയിച്ച എന്‍.എ. ജോര്‍ജിന് വാര്‍ഡ് ഉള്‍പ്പെടുന്ന മഞ്ഞനക്കാട് പ്രദേശത്തിനുള്ള വികസന പാക്കേജ് വാഗ്ദാനം ചെയ്താണ് ഒപ്പം നിർത്തിയത്.
വൈസ് പ്രസിഡൻറായി 16ാം വാര്‍ഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ മിനി രാജു തെരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരെ എട്ട് വോട്ടിന് 14ാം വാര്‍ഡിൽനിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം സോഫി വര്‍ഗീസിനെയാണ് പരാജയപ്പെടുത്തിയത്. ഇടതു മുന്നണി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.