'സൈബർ ആക്രമണങ്ങൾ പുതിയ യുദ്ധമുറകൾ തുറക്കുന്നു'

കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിൽ സിവിൽ സർവിസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സമ്മേളനം സംഘടിപ്പിച്ചു. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പശ്ചിമബംഗാൾ ഗവർണറുമായിരുന്ന എം.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സൈബർ ആക്രമണങ്ങൾ ലോകത്ത് പുതിയ യുദ്ധമുറകളും യുദ്ധ മുഖങ്ങളും തുറക്കുന്നതായി അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് അംഗം ഡോ. എം. ഹാറൂൺ, പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽഹമീദ് എന്നിവരും അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.