ശ്രീനാരായണ ഗുരുവിന്‍റെ പാഠഭാഗം മാറ്റിയതിൽ പ്രതിഷേധിച്ചു

കൊല്ലം: കർണാടക സ്​കൂൾ പാഠപുസ്​തകത്തിൽനിന്ന് ശ്രീനാരായണഗുരുവിന്‍റെ ഭാഗം മാറ്റിയതിനെതിരെ ശ്രീനാരായണ മതസംഘം കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. ചെയർമാൻ എസ്​. സുവർണകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ എസ്​.സതീശൻ, സെക്രട്ടേറിയറ്റംഗങ്ങളായ സി.വി. മോഹൻകുമാർ, പ്രബോധ് എസ്.​ കണ്ടച്ചിറ, രാജു ഇരിങ്ങാലക്കുട, പി.ജി. ശിവബാബു, ആഷിൻ ഡൽഹി, സുതൻഭാസ്​കർ കൊൽക്കത്ത, ക്ലാവറസോമൻ, കെ.ബി. അജിതൻ, മിത്രൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. കരിദിനാചരണം കുണ്ടറ: ഇടത് സർക്കാറിന്‍റെ വാർഷികം കരിദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കോൺഗ്രസ്​ കുണ്ടറ-ഇളമ്പള്ളൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ യോഗം ബ്ലോക്ക് പ്രസിഡന്‍റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ്​ വിളവീട്ടിൽ മുരളി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.