പുനലൂർ: കേന്ദ്ര സർക്കാറിന്‍റെ നാഷനൽ അർബൻ ഹെൽത്ത് മിഷൻ പുനലൂരിന് അനുവദിച്ച പ്രാഥമികാരോഗ്യ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തി. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ സൗകര്യം നോക്കി ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ. സുകുമാരൻ, എൻ. സുന്ദരേശൻ, അടൂർ എൻ. ജയപ്രസാദ്, എം. ഓമനക്കുട്ടൻ ഉണ്ണിത്താൻ, എസ്. പൊടിയൻ പിള്ള, ബീനാ ശാമുവൽ, എം.പി. റഷീദ് കുട്ടി, കെ. ബിജു, കെ.എൻ. ബിപിൻ കുമാർ, നിർമല സത്യൻ, ജ്യോതി സന്തോഷ്, റംലത്ത് സഫീർ, ഷഫീല ഷാജഹാൻ, എൻ. അജീഷ്, സൈജു വർഗീസ്, അബ്ദുൽ റഹിം എന്നിവർ സംസാരിച്ചു. (ചിത്രം ഈമെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.