കൊട്ടിയം: നിർമാണത്തിലിരുന്ന വീടിന്‍റെ മുകൾ നിലയിൽ നിന്ന് കോൺക്രീറ്റ് പാളി വീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ നടുക്കം വിട്ടുമാറാതെ സഹപ്രവർത്തകർ. വീടിന്‍റെ മുകളിൽ നിന്ന് ഹെൽപർമാരായ നാരായണനും പൊടിമോനും സിമന്‍റ് കുഴച്ചുകൊണ്ടിരിക്കെയാണ് തൊട്ടുമുന്നിൽ കോൺക്രീറ്റ് പാളികൾ തകർന്ന് അജന്തന്റെയും രഘുവിന്‍റെയും പുറത്തേക്ക് വീണത്. കോൺക്രീറ്റ് പാളിക്കിടയിൽപെട്ട് കിടന്ന ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത് നാരായണന്‍റെ നേതൃത്വത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.