കൊല്ലം: ലോക ഭക്ഷ്യസുരക്ഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലെ ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും ഭക്ഷ്യസുരക്ഷാവകുപ്പ് സംഘടിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷണശാലകളിൽ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചാണ് ക്ലാസ്. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ 12.30 വരെ കൊല്ലം കോർപറേഷൻ ഓഫിസിന് സമീപം ക്യു.എ.സി ഹാളിലാണ് ക്ലാസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.