കരുനാഗപ്പള്ളി: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ല തല ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ദേവ് കിരൺ, നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ, ആരോഗ്യസമിതി അധ്യക്ഷൻ ഡോ.സി. മീന, താലൂക്കാശുപത്രി ആർ.എം.ഒ ഡോ.എസ്. ഹസീന, ഡോ. അനു, ഡോ.ജെ. ബിന്ദു, ഡോ.കെ.എസ്. സൂര്യ, കൗൺസിലർ രമ്യ സുനിൽ എന്നിവർ സംസാരിച്ചു. cap: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ല തല ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.