എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം

ചിത്രം - കൊല്ലം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 42ാമത് ജില്ല സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് രാജു അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ. രാമകൃഷ്ണൻ, ജില്ല സെക്രട്ടറി സന്തോഷ് വർഗീസ്, കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ്, അസി. എക്സൈസ് കമീഷണർ വി. റോബർട്ട്, സംസ്ഥാന സെക്രട്ടറിമാരായ പി.ഡി. പ്രസാദ്, ടി. സജുകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ആർ. ഷെറിൻ രാജ്, എം.എസ്. ഗിരീഷ്, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി വി.ആർ. അജു, ജോയന്‍റ് കൗൺസിൽ ജില്ല പ്രസിഡന്‍റ് സി. മനോജ്കുമാർ, എക്സൈസ് സ്റ്റാഫ് സഹകരണസംഘം സെക്രട്ടറി ഷഹാറുദ്ദീൻ, ജില്ല ജോയന്‍റ് സെക്രട്ടറി ഡി. അജീഷ്, എസ്.എസ്. ശ്രീനാഥ് എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച്.എസ്. ഹരീഷനെയും ആദരിച്ചു. ചവറ കേന്ദ്രമാക്കി തീരദേശ എക്സൈസ് ഓഫിസ് അനുവദിക്കണമെന്നും വിമുക്തി പ്രവർത്തനങ്ങൾക്കായി എല്ലാ ഓഫിസുകളിലും ഓരോ പ്രിവന്‍റിവ് ഓഫിസർ തസ്തിക അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികൾ: എ. രാജു (പ്രസി.), എ. സബീർ (വൈസ് പ്രസി.), സന്തോഷ് വർഗീസ് (സെക്ര.), ഡി. അജീഷ് (ജോ.സെക്ര.), അജിത്ത് കുമാർ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.