കൊടിക്കുന്നിലിനെതിരായ പോസ്​റ്റർ: കുറ്റക്കാരെ കണ്ടെത്തണമെന്ന്​

കൊല്ലം: കൊടിക്കുന്നിൽ സുരേഷ്​ എം.പിക്കെതിരെ കൊല്ലം നഗരത്തിൽ പോസ്​റ്റർ പതിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്​ ഡി.ജി.പിക്ക്​ പരാതി നൽകി. കെ.പി.സി.സി സെക്രട്ടറി സൂരജ്​ രവിയാണ്​ പരാതി നൽകിയത്​. കഴിഞ്ഞ 20ന്​ ആണ്​ ഡി.സി.സി ഒാഫിസിന്​ മുന്നിലും കൊല്ലം പ്രസ്​ക്ലബിന്​ മുന്നിലും എം.പിക്കെതിരെ പോസ്​റ്ററുകൾ പതിച്ചനിലയിൽ കണ്ടെത്തിയത്​. കോൺഗ്രസിനുള്ളിൽ ​പ്രശ്​നങ്ങൾ സൃഷ്​ടിക്കാനായാണ്​ മോശം ഭാഷയിലുള്ള പോസ്​റ്ററുകൾ പതിച്ചതെന്ന്​ പരാതിയിൽ പറയുന്നു. ക്രിമിനൽ ഗൂഢാലോചനയോടെ ചെയ്​ത ഇൗ പ്രവൃത്തിക്ക്​ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണ​മെന്ന്​ സൂരജ്​ രവി ഇ-മെയിൽ ആയി അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.