Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2021 11:58 PM GMT Updated On
date_range 22 Aug 2021 11:58 PM GMTകൊടിക്കുന്നിലിനെതിരായ പോസ്റ്റർ: കുറ്റക്കാരെ കണ്ടെത്തണമെന്ന്
text_fieldsbookmark_border
കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ കൊല്ലം നഗരത്തിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകി. കെ.പി.സി.സി സെക്രട്ടറി സൂരജ് രവിയാണ് പരാതി നൽകിയത്. കഴിഞ്ഞ 20ന് ആണ് ഡി.സി.സി ഒാഫിസിന് മുന്നിലും കൊല്ലം പ്രസ്ക്ലബിന് മുന്നിലും എം.പിക്കെതിരെ പോസ്റ്ററുകൾ പതിച്ചനിലയിൽ കണ്ടെത്തിയത്. കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനായാണ് മോശം ഭാഷയിലുള്ള പോസ്റ്ററുകൾ പതിച്ചതെന്ന് പരാതിയിൽ പറയുന്നു. ക്രിമിനൽ ഗൂഢാലോചനയോടെ ചെയ്ത ഇൗ പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സൂരജ് രവി ഇ-മെയിൽ ആയി അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story