നോട്ടിരട്ടിപ്പ്: തട്ടിപ്പിനിരയായവർ നിരവധി

അഞ്ചൽ: അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന നോട്ടിരട്ടിപ്പ് തട്ടിപ്പിൽ നിരവധിപേർക്ക് പണം നഷ്​ടമായിട്ടുണ്ടെന്ന് വിവരം. തട്ടിപ്പിനിരയായ പലരും നാണക്കേടോർത്ത് പുറത്ത് പറയുന്നില്ല. കഴിഞ്ഞ ദിവസം ഇടമുളയ്ക്കൽ കൈപ്പള്ളിമുക്കിൽ തമിഴ്നാട് സ്വദേശികളിൽനിന്ന് പൊലീസ് കണ്ടെടുത്ത ആറരലക്ഷത്തോളം രൂപയുടെ ഉറവിടം അന്വേഷിച്ചുവരുന്നു. ഏതാനും ദിവസം മുമ്പ് സമാനമായ സംഭവത്തിൽ ഏരൂർ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ നാവായിക്കുളം, കുളത്തൂപ്പുഴ, കാസർകോട്​ സ്വദേശികളായ മൂന്നു പേരെ അറസ്​റ്റ്​ ചെയ്തിരുന്നു. ഇവരിൽ കുളത്തൂപ്പുഴ, കാസർകോട് സ്വദേശികൾ വനിതകളാണ്. ഇവർ രണ്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. ഈ സംഘവും കഴിഞ്ഞ ദിവസം അറസ്​റ്റിലായ സംഘവും തമ്മിൽ ബന്ധമുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഓൺലൈനിലൂടെ പണം കവരുന്ന സംഘവും അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിരവധിയാളുകൾക്ക് ഇത്തരത്തിൽ പണം നഷ്​ടപ്പെട്ടിട്ടുണ്ട്. ഒരു മാസം മുമ്പ് നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശത്തുള്ള പലരിൽനിന്ന്​ ബാങ്ക് ലോൺ തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച ശേഷം അഞ്ചൽ പനയഞ്ചേരിയിൽ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞ സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു മാസത്തിനകം പണം തിരികെ നൽകാമെന്നുള്ള ഉറപ്പിലാണ് പൊലീസ് ഇവരെ വിട്ടയച്ചത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.