Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:03 AM GMT Updated On
date_range 9 Nov 2021 12:03 AM GMTനോട്ടിരട്ടിപ്പ്: തട്ടിപ്പിനിരയായവർ നിരവധി
text_fieldsbookmark_border
അഞ്ചൽ: അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന നോട്ടിരട്ടിപ്പ് തട്ടിപ്പിൽ നിരവധിപേർക്ക് പണം നഷ്ടമായിട്ടുണ്ടെന്ന് വിവരം. തട്ടിപ്പിനിരയായ പലരും നാണക്കേടോർത്ത് പുറത്ത് പറയുന്നില്ല. കഴിഞ്ഞ ദിവസം ഇടമുളയ്ക്കൽ കൈപ്പള്ളിമുക്കിൽ തമിഴ്നാട് സ്വദേശികളിൽനിന്ന് പൊലീസ് കണ്ടെടുത്ത ആറരലക്ഷത്തോളം രൂപയുടെ ഉറവിടം അന്വേഷിച്ചുവരുന്നു. ഏതാനും ദിവസം മുമ്പ് സമാനമായ സംഭവത്തിൽ ഏരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാവായിക്കുളം, കുളത്തൂപ്പുഴ, കാസർകോട് സ്വദേശികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ കുളത്തൂപ്പുഴ, കാസർകോട് സ്വദേശികൾ വനിതകളാണ്. ഇവർ രണ്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. ഈ സംഘവും കഴിഞ്ഞ ദിവസം അറസ്റ്റിലായ സംഘവും തമ്മിൽ ബന്ധമുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഓൺലൈനിലൂടെ പണം കവരുന്ന സംഘവും അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിരവധിയാളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു മാസം മുമ്പ് നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശത്തുള്ള പലരിൽനിന്ന് ബാങ്ക് ലോൺ തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച ശേഷം അഞ്ചൽ പനയഞ്ചേരിയിൽ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞ സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു മാസത്തിനകം പണം തിരികെ നൽകാമെന്നുള്ള ഉറപ്പിലാണ് പൊലീസ് ഇവരെ വിട്ടയച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story