താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

കുളത്തൂപ്പുഴ: കഴിഞ്ഞദിവസം രാവിലെ മുതൽ മലയോര മേഖലയിൽ ഇടതടവില്ലാതെ തുടരുന്ന കനത്തമഴയിൽ താഴ്ന്നപ്രദേശങ്ങളിൽ ജലനിരപ്പുയരുന്നു. കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും പുഴകളും തോടുകളും നീർച്ചാലുകളുമെല്ലാം നിറഞ്ഞുകവിഞ്ഞു. കുളത്തൂപ്പുഴയാറും കൈവഴികളും ഏതുനിമിഷവും കരകവിയുന്ന അവസ്ഥയിലാണ്​. കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലം, മിൽപ്പാലം പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ മുങ്ങിയ നിലയിലാണ്​. രണ്ടുദിവസം മുമ്പ് ഉരുൾപൊട്ടലിനെ തുടർന്ന് മുങ്ങിയ അമ്പതേക്കർ പാലം ഏതുസമയത്തും മുങ്ങാൻ സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ പുഴയുടെ സമീപത്തും തോട്ടി​ൻെറ കരയിലും താമസിക്കുന്ന കുടുംബങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ പൊലീസും റവന്യൂ അധികൃതരും നിർദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.